ലണ്ടന്‍: പല്ലുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളിയായ നാല്‍പ്പത്തിയേഴുകാരി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനിയായ മെറീനാ ജോസഫ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
വെള്ളിയാഴ്ചയാണ് ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലു വേദന അനുഭവപ്പെട്ടതോടെ മെറീന ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയത്. ഇവിടെ ചികിത്സയില്‍ തുടരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ചികിത്സയിലിരിക്കെ തുടര്‍ച്ചയായി ഹൃദയാഘാതം വന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളായി ൃ് രാത്രി എട്ടു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏകദേശം ഒരു വര്‍ഷമായി മെറീന സീനിയര്‍ കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ട്. ജോലി സംബന്ധമായി ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് പതിനെട്ട്, പതിനഞ്ച് വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്.
Discussion about this post