തൃശൂർ: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ ആണ് മരിച്ചത്. 42-ാം വയസിലാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മതിലകം പുന്നക്കബസാർ ആക്ട്‌സിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക് ഓൺ വീൽസ്’ ഗാനമേളയ്ക്കിടെയാണ് അബ്ദുൾ കബീർ കുഴിഞ്ഞു വീണത്.

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയശേഷം കബീർ ഇറങ്ങിവന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആക്ട്‌സ് ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
















Discussion about this post