കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ പരിശോധന നടത്തി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി റെയ്ഡ് നടത്തിയത്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്.
ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് വിവരം. ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് താല്‍ക്കാലികമായി പിന്മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് റെയ്ഡ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
also read: തമിഴ് നടന് പ്രഭു ആശുപത്രിയില്‍
ഫോര്‍ബ്സ് മാഗസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
Discussion about this post