മഞ്ചേശ്വരം: ഗ്രൈന്ഡറില് ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീല്‍ ചുമ്മി. ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.
അപകടം സംഭവിച്ച ഉടന്‍ തന്നെ ജയ്ഷീല്‍ ചുമ്മിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മംഗല്പാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുപതാം പിറന്നാള്‍ ദിനത്തിലാണ് യുവതി മരണപ്പെട്ടത്.
Discussion about this post