പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ബാലന് അറസ്റ്റിലായി.
മോഷ്ടാവായ പ്രതി ദമ്പതികളെ മടവാള് കൊണ്ട് വെട്ടുകയായിരുന്നു. ലക്കിടിയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികള്‍ ഉണര്‍ന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ തടയാന്‍ ശ്രമിച്ചു.
ഈ സമയം പ്രതി ദമ്പതികളെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന മടവാള് കൊണ്ട് കള്ളന് രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പരിക്കേറ്റ ദമ്പതികള്‍ വിവരം പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ദമ്പതികളുടെ മൊബൈല്‍ ഫോണും എടുത്തായിരുന്നു കള്ളന് മുങ്ങിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയില്‍ വെച്ച് പിടികൂടി. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Discussion about this post