പാലക്കാട്: രോഗബാധിതനായ മകനെ വെട്ടി കൊലപ്പെടുത്തി പിതാവ് ാത്മഹത് ചെയ്തു. പാലക്കാട് നെന്മാറയിലാണ് നാടിനെ നടുക്കിയ സംഭവം. നടക്കാവ് സ്വദേശി ബാലകൃഷ്ണനാ(65)ണ് മകന് മുകുന്ദനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്.
രാവിലെ വീടിന് പുറത്ത് ആരെയും കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടത്. മുകുന്ദനെ വെട്ടിയ ബാലകൃഷ്ണന് മരണം ഉറപ്പാക്കി സമീപത്ത് തൂങ്ങി മരിക്കുകയായിരുന്നു.
ഗുരുതരമായ പ്രമേഹ രോഗിയായ മകനെ പരിചരിക്കാനുള്ള പ്രയാസത്തെ തുടര്‍ന്നാണ് ബാലകൃഷ്ണന് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രമേഹ ബാധിതനായ മുകുന്ദന് കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. വയോധികനായ ബാലകൃഷ്ണനായിരുന്നു മുകുന്ദനെ പരിചരിച്ചിരുന്നത്.
ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. തനിക്ക് മകനെ നോക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബാലകൃഷ്ണന് ബന്ധുക്കളോട് മുന്‍പും പറഞ്ഞിരുന്നു. സംഭവത്തില്‍ നെന്മാറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post