കൊച്ചി: ചെറിയ ദുഃഖങ്ങളിലും വേദനകളിലും നെഞ്ചകം പിടയുന്നവരാണ് നാം. നമുക്ക് ചുറ്റുമുള്ള മറ്റ് വൈകല്യങ്ങളെയും വേദനകളെയും നാം കണുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഏത് പ്രതിസന്ധി വന്നാലും ജീവിതം അധ്വാനിച്ച് തന്നെ ജീവിക്കണമെന്ന് പറയാതെ പറയുകയാണ് ഈ മനുഷ്യന് തന്റെ ജീവിതത്തിലൂടെ. സമൂഹമാധ്യമങ്ങളില്‍ ഈ വലിയ മനസാണ് വ്യാപകമായി ചര്‍ച്ചയാകുന്ന്. രണ്ട് ചെറുപ്പക്കാരാണ് അദ്ദേഹത്തിന്റെ കുറവുകള്‍ക്കൊപ്പം കൂടുതലും വെളിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കുവാനും ഇവര്‍ മറന്നില്ല.
ഉനെര്‍ എന്ന യുവാവിന്റെ ജീവിതമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കപ്പെടുന്നത്. കൈക്കും കാലിനും സ്വാധീനം കുറവാണ്. ഊന്നുവടിയേന്തിയാണ് നടപ്പ്. കാഴ്ച 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഉള്ളത്. എല്ലാ വയ്യായ്മകളും മാറ്റി വെച്ച് ഈ മനുഷ്യന് ദിവസം പത്തുകിലോമീറ്ററോളം നടക്കും. കൈയ്യില്‍ പപ്പടക്കെട്ടുമായി. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടുെമന്നും എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്.
മുന്‍പ് ഉമ്മ ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാന്‍സര്‍ കണ്ടെത്തി. ഇതോടെ ഉമ്മയുടെ വരവും നിന്നു. പിന്നെ കുടുംബത്തെ സംരക്ഷിക്കാന്‍ ഉനെര്‍ ഇറങ്ങിത്. തന്നാലാവുന്ന ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ആരുടെ മുന്‍പിലും കൈനീട്ടാതെ ജീവിക്കണം എന്ന ആഗ്രഹം അദ്ദേഹത്തെ പപ്പടം വില്‍പ്പനയിലേയ്ക്ക് എത്തിക്കുകയായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് ആരോടെങ്കിലും സഹായം ചോദിച്ചുകൂടെ എന്ന് ചോദിച്ച യുവാക്കള്‍ക്ക് ഉനെര്‍ നല്കുന്ന മറുപടി ഇങ്ങനെ.
‘പടച്ചോന് നമുക്ക് കൈയ്യും കാലും ഒക്കെ തന്നില്ലേ. പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നേ. അത് ഒരു രണ്ടാം നമ്പറല്ലേ. എന്റെ കൈയ്യും കാലും കൊണ്ട് നയിച്ചു ജീവിക്കുകയാണ്..’ പരിമിതികളുടെ ഈ അവസ്ഥയിലും ചിരിച്ച് കൊണ്ട് തനിക്ക് ഒരു സഹായവും വേണ്ടെന്ന് പറയാനുള്ള മനസിനാണ് ഇന്ന് ഒന്നടങ്കം കൈയ്യടിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും മേല്‍വിലാസവും അടക്കമാണ് യുവാക്കള്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Discussion about this post