കോട്ടയം: കേരളത്തിൽ ഈഴവ ജിഹാദ് നടക്കുന്നു എന്ന പരാമർശം നടത്തിയ വൈദികൻ റോയി കണ്ണൻ ചിറയ്ക്ക് കിറുക്കാണെന്ന് പിസി ജോർജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നും പിസി ജോർജ് പ്രതികരിച്ചു. റോയി അച്ചൻ സഭയ്ക്ക് അപമാനമാണെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
ഈഴവരായ ചെറുപ്പക്കാർക്ക് കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോവാൻ പരിശീലനം ലഭിക്കുന്നുണ്ടെന്നും സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ചാണ് പരിശീലനമെന്നുമാണ് സിറിയൻ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ റോയി കണ്ണൻ ചിറ പ്രതികരിച്ചിരുന്നത്.
”കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാർകോട്ടിക് ജിഹാദിനെപറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ ആകർഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.”- എന്നായിരുന്നു റോയി കണ്ണൻചിറയുടെ വിവാദ പരാമർശം.
Discussion about this post