പത്തനംതിട്ട: കോന്നിയില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍. കോന്നി കൈതക്കരയിലെ വീട്ടില്‍ രാവിലെയാണ് പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ ഇരയാണ് പെണ്‍കുട്ടി.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു. ടാപ്പിങ് തൊഴിലാളിയായ അച്ഛന് രാവിലെ ജോലിക്ക് പോയ സമയത്താണ് കുട്ടി വീടിന്റെ അടുക്കളഭാഗത്ത് തൂങ്ങിമരിച്ചതായി കണ്ടത്.
കേസില്‍ 31കാരനായ കോളനി നിവാസി വിഷ്ണുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാന്‍ഡിലാണ്. മൃതദേഹം കോന്നി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയലേക്ക് മാറ്റും.
Discussion about this post