കഴക്കൂട്ടം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് നിരവധി പേര്‍ക്കാണ് പോലീസ് ഇതിനോടകം പിഴ ചുമത്തിയത്. പോലീസിനെതിരെ ദിനംപ്രതി നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ വീടിനുസമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി നല്‍കിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഷിബുകുമാര്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. രാത്രിയില്‍ വീടിനു സമീപം നില്‍ക്കുകയായിരുന്ന തന്നെ കാരണം പറയാതെ കഴക്കൂട്ടം പോലീസ് മര്‍ദിച്ചുവെന്ന് ഷിബുകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനുമാണ് ഷിബു പരാതി നല്‍കിയിരിക്കുന്നത്. ഷിബുവിന്റെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. മര്‍ദ്ദനമേറ്റതിന് പിന്നാലെ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
താന്‍ ചെയ്ത തെറ്റ് എന്താണെന്ന് പോലും പറയാതെയായിരുന്നു പോലീസ് മര്‍ദ്ദിച്ചതെന്ന് ഷിബു പറയുന്നു. എന്നാല്‍ സാമൂഹ്യ വിരുദ്ധരെ ഓടിച്ചു വിടുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
Discussion about this post