തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മ്മിച്ചെന്ന ബിജു രാധാകൃഷ്ണന്‍ പ്രതിയായ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് വിധി പറയുന്നത്.
തിരുവനന്തപുരം സ്വദേശിയായ റസാഖ് അലിയുടെ പേരിലുള്ള സ്വിസ് സോളാര്‍ എന്ന സ്ഥാപനത്തിന് കേന്ദ്ര സ്ഥാപനങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര അനുമതിക്കായി വ്യാജ ലെറ്റര്‍പാഡ് നിര്‍മ്മിക്കുകയായിരുന്നവെന്നാണ് പരാതി. ഉമ്മന്‍ചാണ്ടിയുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് റസാഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.