ശ്രീഹരിക്കോട്ട: അമേരിക്കയ്ക്കും റഷ്യയ്ക്കും ഒപ്പം ബഹിരാകാശം വാഴാന്‍ ഇനി ഇന്ത്യയും. ഇന്ത്യയുടെ പുതിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 7ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു. ഭൂമിയില്‍ നിന്ന് 35,000 കിമി അകലെയുള്ള ഭ്രമണപഥത്തില്‍ ജി സാറ്റ് 7എ എത്തിച്ചേര്‍ന്നു. സൈനികാവശ്യത്തിനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നു വൈകിട്ട് 4:10 നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ പതിനേഴാമത്തെയും അവസാനത്തെയും ഉപഗ്രഹ വിക്ഷേപണമാണിത്.
വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചിരുന്നു. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ് 7എയെ ഭ്രമണപഥത്തിലെത്തിക്കുക. 2,250 കിലോഗ്രാമാണ് ഭാരം. എട്ടുവര്‍ഷമാണ് കാലാവധി.
ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് 35000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സദാ നിരീക്ഷിച്ച് സുരക്ഷാ കവചമൊരുക്കാന്‍ സഹായിക്കുകയാണ് ജി സാറ്റ് 7എയുടെ ദൗത്യം. അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുള്ള ഉപഗ്രഹം ബഹിരാകാശത്ത് വ്യോമസേനയുടെ വാര്‍ത്താ വിനിമയ സ്റ്റേഷനായി പ്രവര്‍ത്തിക്കും. ജി സാറ്റ് 7 എ യുടെ സേവനങ്ങളില്‍ ഏറിയ പങ്കും വ്യോമസേനയ്ക്ക് മാത്രമായിരിക്കും. ഇതിലെ ഉപകരണങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിലയിരുത്തുന്നത്.