തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുള്ള ദളിത് പിന്തുണ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോക്‌നിതി – സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വെയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പട്ടികജാതി വിഭാഗത്തിലെ വോട്ടുകള്‍ അധികമായി എല്‍ഡിഎഫിന് ലഭിച്ചെന്ന് വ്യക്തമാക്കുന്നത്.
ലോക്നിതി – സിഎസ്ഡിഎസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ ജാതി-മതവിഭാഗങ്ങള്‍ തിരിച്ചുള്ള സര്‍വെ ഫലം അതിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മിലാഷ് സിഎന്‍ പങ്കുവച്ച കുറിപ്പിങ്ങനെ:
”2016
LDF : 51
UDF : 22
NDA : 23
2021
LDF : 69
UDF : 21
NDA : 7
ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനുള്ള സ്വീകാര്യത കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
18 ശതമാനം പേര്‍ അധികമായി എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്നാണ്.
പിണറായി വിജയന്‍ സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച നിരവധി ക്ഷേമപദ്ധതികളാകണം ഈ വര്‍ദ്ധിച്ച സ്വീകാര്യതക്ക് കാരണം. എന്‍ഡിഎക്ക് 2016ല്‍ ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പിന്തുണയില്‍ നിന്നും 16% കുറവ് അഞ്ച് വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ചതായും കാണുന്നു.
ബിഡിജെഎസ് രൂപീകരണം വഴിയൊക്കെ എന്‍ഡിഎ ദളിത് വിഭാഗങ്ങളിലേക്ക് നടത്തിയ കടന്നുകയറ്റം റിവേഴ്‌സ് ചെയ്യാന്‍ കൃത്യമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ കേരളത്തിലെ മതേതര കക്ഷികള്‍ക്ക് സാധിച്ചു എന്നാണ് ഈ കണക്ക് തെളിയിക്കുന്നത്.
കേരളത്തിലെ ദളിത് സ്വത്വത്തിന്റെ ഏജന്‍സി തങ്ങളാണ് എന്ന് നടിച്ചു ജീവിക്കുന്ന ചിലരുണ്ട് ഇവിടെ. ഇവരുടെ അവസാനവാക്കായ സണ്ണി എം കപിക്കാട് ഈ ഇലക്ഷനില്‍ സ്വീകരിച്ച നിലപാട് നമുക്ക് ഓര്‍മ്മയുണ്ട്. തുടര്‍ഭരണം ജനാധിപത്യത്തിന് എതിരാണ് എന്ന മഹത്തായ വാദം മുന്നോട്ടു വെച്ച അദ്ദേഹം വെള്ളം കോരിക്കൊണ്ടിരുന്നത് ആചാരസംരക്ഷണ ബില്ലും കൊണ്ട് ബാറ്റ് ചെയ്യാനിറങ്ങിയ യുഡിഎഫിനായിരുന്നു.
ഈ സര്‍വേ പ്രകാരം കപിക്കാട് ഫാന്‍സ് അസോസിയേഷന്‍ പിന്തുണച്ച യുഡിഎഫിന് ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ശതമാനം പിന്തുണ നഷ്ടപ്പെട്ടെന്നാണ്. ഇവര്‍ സെമിനാറുകള്‍ നടത്തി എതിര്‍ത്തിരുന്ന തുടര്‍ഭരണത്തെ ദളിതുകളിലെ മൂന്നില്‍ രണ്ടിലേറെ പേരും പിന്തുണക്കുകയും ചെയ്തു. ദളിത് വിഭാഗങ്ങളിലെ കപിക്കാട് ഫാന്‍സിന്റെ പിന്തുണയെപ്പറ്റി ഏകദേശരൂപം കിട്ടിയില്ലേ.
ദളിത്-ന്യൂനപക്ഷ സ്വത്വവാദികള്‍ മുഴുവനും ഒറ്റക്കെട്ടായി പിണറായി വിജയനെയും സിപിഎമ്മിന്റെയും സംഘപരിവാര്‍ ഏജന്റായും ദളിത് – ന്യൂനപക്ഷ വിരുദ്ധനായുമൊക്കെ ചിത്രീകരിക്കാന്‍ മത്സരിക്കുകയായിരുന്നു. ആ പ്രചാരണങ്ങള്‍ക്ക് ഈ വിഭാഗങ്ങള്‍ നല്‍കിയ മറുപടിയുടെ സൂചനകളും ഈ ഡേറ്റയില്‍ നിന്നും വായിച്ചെടുക്കാം.
മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ എല്‍ഡിഎഫിനുള്ള പിന്തുണ 2016ലെ 35ല്‍ നിന്നും 39 ആയി ഉയര്‍ന്നു. മൗദുഡാപ്പികള്‍ അഞ്ചു വര്‍ഷം കോരിയ മുഴുവന്‍ ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ വെള്ളവും വേസ്റ്റ്.
അപ്പോള്‍, സ്വത്വ ഏജന്‍സികളുമായി വന്ന് തള്ളിമറിച്ചിരുന്ന സായ്ബുമാരോടും ഫാന്‍സിനോടും ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ വമിപ്പിക്കുന്ന വിദ്വേഷപ്രചാരണങ്ങളല്ല ജനം പരിഗണിക്കുക. ജീവിതത്തില്‍ അവര്‍ തൊട്ടറിയുന്ന മാറ്റങ്ങളാണ് അവര്‍ വിലയിരുത്തുക.
തന്റെ രാഷ്ട്രീയജീവിതം മുഴുവനും പ്രസംഗിച്ചും പ്രവര്‍ത്തിച്ചും എഴുതിയും പറഞ്ഞും ജീവന്‍ പണയം വെച്ച് പോലും പോരാടിയും സംഘപരിവാറിനെ പ്രതിരോധിച്ച ഒരു മനുഷ്യന്‍ സംഘപരിവാര്‍ ഏജന്റാണെന്ന് ദിവസം മൂന്നുനേരം വാട്‌സാപ്പില്‍ പോയി തള്ളിയാല്‍ സമുദായം അത് മുഖവിലക്ക് പോലുമെടുക്കില്ലെന്ന് സായ്ബുമാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക.
വാല്‍ക്കഷണം : കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ സംഘികളാക്കാന്‍ നടക്കുന്ന ചിലരുണ്ട്. അവരുടെ ശ്രദ്ധയിലേക്കാണ്. എന്‍ഡിഎക്ക് 2016ല്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ലഭിച്ച പത്ത് ശതമാനത്തിലേറെ പിന്തുണ 2021ല്‍ രണ്ട് ശതമാനമായി കുത്തനെ ഇടിഞ്ഞതായാണ് ലോക്‌നിതി സര്‍വേ പറയുന്നത്.
അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയും ജോര്‍ജ് കുര്യനെ പോലുള്ള ഭൂലോക പാഴുകളെ ദേശീയതലത്തില്‍ പരിഗണിച്ചും നടത്തിയ ആ സോഷ്യല്‍ എഞ്ചിനീയറിങ്ങും വേസ്റ്റായെന്നര്‍ത്ഥം. ക്രൈസ്തവരിലെ വര്‍ദ്ധിക്കുന്ന ബിജെപി സ്വാധീനം സ്‌പെഷ്യല്‍ ഐറ്റമാക്കി കൊണ്ടുനടന്നിരുന്ന അനലിസ്റ്റുകളൊക്കെ ഇനി എന്ത് ചെയ്യുമോ എന്തോ.
ലോക്നിതി – സിഎസ്ഡിഎസ് പോസ്റ്റ് പോൾ സർവെ വിവരങ്ങൾ നോക്കുകയായിരുന്നു. ജാതി-മതവിഭാഗങ്ങൾ തിരിച്ചുള്ള സർവെഫലം അതിന്റെ ഭാഗമായി…
Posted by Milash CN on Friday, 7 May 2021















Discussion about this post