ബേപ്പൂര്‍: ബേപ്പൂര്‍ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിയുക്ത എംഎല്‍എ അഡ്വ. പിഎ മുഹമ്മദ് റിയാസ്.
ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങളും മരുന്നും എത്തിച്ചു നല്കാന്
‘ബേപ്പൂര്‍ മണ്ഡലത്തില്‍ ജനങ്ങളും പോലീസും ഒരു ടീം രൂപീകരിച്ചതായി മുഹമ്മദ് റിയാസ് അറിയിച്ചു. ജനങ്ങളും പോലീസും ഒരു ടീമായി മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്ക്ചേരുമെന്നും റിയാസ് പറയുന്നു.
ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സുഹൃത്തുക്കളുമായി ചേര്‍ന്ന് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് അവശ്യസാമഗ്രികള്‍ എത്തിച്ചത് വിലയിരുത്തി.
ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ബേപ്പൂര്‍ സോണില്‍ വരുന്ന കോഴിക്കോട് കോര്‍പ്പറേഷനിലെ 7 കൗണ്‍സിലര്‍മാരുടേയും ടീം വര്‍ക്കോടെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്നും റിയാസ് പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ സാമഗ്രികള്‍ നല്‍കിയവര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ആംബുലന്‍സ് സൗകര്യം പഞ്ചായത്തില്‍ ഒരുക്കിക്കൊടുത്തെന്നും റിയാസ് അറിയിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കോവിഡ്
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
പഞ്ചായത്തിൽ നിന്നും കോവിഡ് പ്രതിരോധ…Posted by P A Muhammad Riyas on Thursday, 6 May 2021
“ബേപ്പൂർ മണ്ഡലത്തിൽ ജനങ്ങളും പോലീസും ഒരു ടീം”
ബേപ്പൂർ നിയോജകമണ്ഡലത്തിൽ ലോക്ഡൗണിനു മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരുടെയും…
Posted by P A Muhammad Riyas on Friday, 7 May 2021
Discussion about this post