BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പാത്തുവിന്റെ കൈ പിടിയ്ക്കാന്‍ അവനെത്തി; ജീവിതത്തിലേക്ക് കൂട്ടുകാരന്‍ എത്തിയ സന്തോഷം പങ്കുവച്ച് ഫാത്തിമ അസ്‌ല

Anu by Anu
March 23, 2021
in Kerala News
0
പാത്തുവിന്റെ കൈ പിടിയ്ക്കാന്‍ അവനെത്തി; ജീവിതത്തിലേക്ക് കൂട്ടുകാരന്‍ എത്തിയ സന്തോഷം പങ്കുവച്ച് ഫാത്തിമ അസ്‌ല
320
SHARES
4.3k
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഫാത്തിമ അസ്‌ല. എല്ലുപൊടിയുന്ന അപൂര്‍വ രോഗമാണ് പാത്തുവിന്. പാത്തുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒസ്റ്റോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗം.

READ ALSO

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
7
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
4

എന്നാലിപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പാത്തു പങ്കുവച്ചിരിക്കുകയാണ് പ്രിയപ്പെട്ടവരോട്. ജീവിതത്തിലേക്ക് കൂട്ടായി കൂട്ടുകാരന്‍ എത്തിയെന്നാണ് പാത്തു പങ്കുവയ്ക്കുന്നത്.

എങ്കിലും തളരാത്ത മനസ്സിന്റെ കരുത്താണ് പഠനത്തില്‍ മിടുക്കിയായ പാത്തുവിനെ മുന്നോട്ടു നടത്തുന്നത്. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് ഫാത്തിമ അസ്ല.

ലക്ഷദ്വീപ് സ്വദേശിയായ ഫിറോസ് നെടിയത്താണ് പാത്തുവിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിലെ അധ്യാപകനാണ് ഫിറോസ്.
പ്രണയത്തിനു മുന്നില്‍ ദൂരം അലിഞ്ഞില്ലാതായ കഥ, പാത്തു പങ്കുവയ്ക്കുന്നതിങ്ങനെ;

മനസ് തകര്‍ന്ന് വേദനിച്ച്, കഴിച്ചു കൂട്ടിയ ദിവസങ്ങളില്‍ സൗഹൃദത്തണലിലേക്ക് ചേര്‍ത്തു നിര്‍ത്തിയ ചങ്ങാതിയായിരുന്നു എനിക്കവന്‍. എന്റെയും അവന്റെയും കോമണ്‍ ഫ്രണ്ട്‌സിലൂടെയാണ് ഞങ്ങള്‍ അടുത്തത്. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.

ലോക്ഡൗണ്‍ എനിക്ക് സങ്കടങ്ങളുടേതായിരുന്നു. വല്ലാതെ ഒറ്റപ്പെട്ടു. കൂട്ടുകാരെ കാണാതെ ഏറെ വിഷമിച്ചു. ഞാനെന്റെ വേദനകളെ മറന്നത് സൗഹൃദക്കൂട്ടത്തിനു നടുവില്‍ നിന്നാണെന്ന് അറിയാമല്ലോ. അതിനേക്കാള്‍ എല്ലാം ഏറെ, ഒരു ബ്രേക്കപ്പ് എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. മറ്റുള്ളവരുടെ മുന്‍വിധികള്‍ക്ക് ഉത്തരം നല്‍കാന്‍ നമുക്ക് എപ്പോഴും കഴിയണമെന്നില്ലല്ലോ? ആ ബന്ധം അതോടെ അവസാനിച്ചു.

ഞാന്‍ ആര്‍ക്കു മുന്നിലും എന്റെ ജീവിതം കാഴ്ച വസ്തുവാക്കി വച്ചിട്ടില്ല. സഹതാപം തേടി പോയിട്ടുമില്ല. ഞാന്‍ ഡോക്ടര്‍ കുപ്പായം വരെ അണിഞ്ഞത് എന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തിലാണ്. അതിനിടെ ആ പ്രണയബന്ധം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ട്രോമയായി. പക്ഷേ ഇപ്പോഴും അവനെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ അവന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദം കൊണ്ടാകാം അങ്ങനെയൊക്കെ സംഭവിച്ചത്.

വേദനിപ്പിക്കുന്ന ആ ഭൂതകാലം മറന്ന് ജീവിച്ചു തുടങ്ങിയപ്പോള്‍ കരുതലായി കൂട്ടുകാരുണ്ടായിരുന്നു. ആ ചങ്ങാതിക്കൂട്ടത്തില്‍ ഒരാളായിരുന്നു ഫിറൂ. എല്ലാം അറിയുന്ന അവന്‍ മറ്റാരേക്കാളും എന്നെ മനസിലാക്കി എന്നതാണ് സത്യം. അത് ഞങ്ങളുടെ മനസിനേയും അടുപ്പിച്ചു.

ഫിറൂ എന്നെ ഒരിക്കലും സഹതാപത്തോടെ കണ്ടിരുന്നില്ല. അതുതന്നെയാകും അവന്റെ ഏറ്റവും വലിയ ക്വാളിറ്റി. സൗഹൃദത്തിന്റെ കംഫര്‍ട്ട് സോണിലിരുന്ന് പരസ്പരം പറയാതെ തന്നെ ഞങ്ങള്‍ പ്രണയം തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടമാണോ എന്ന സിനിമാറ്റിക് ഡയലോഗ് ചോദിക്കും മുമ്പേ മനസു കൊണ്ട് ആയിരംവട്ടം ഇഷ്ടമാണെന്ന് ഞങ്ങള്‍ മനസിലാക്കി. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ചത് ഫ്രീഡമാണ്. എന്റെ ബോധ്യങ്ങളെ തിരിച്ചറിയുക, അതിന് മനസുണ്ടാകുക എന്നത് തന്നെ വലിയ കാര്യമായിരുന്നു. അത് ഫിറോസിന് ഉണ്ടായി.

മറ്റൊരു സന്തോഷം ഫിറോസിന്റെ വീട്ടുകാരാണ്. അവര്‍ എന്റെ വീല്‍ചെയറിലേക്ക് നോക്കി വിലയിരുത്താനോ മാര്‍ക്കിടാനോ വന്നില്ല. രണ്ടു ദിവസം മുന്‍പ് ഫിറോസ് വീട്ടുകാരുമായെത്തി എല്ലാവരുടേയും ആശീര്‍വാദത്തോടെ എന്റെ കയ്യില്‍ മോതിരം അണിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഫിറുവിന്റെ ഉമ്മയ്ക്ക് വരാന്‍ കഴിഞ്ഞില്ലെന്നത് മാത്രം സങ്കടമായി.

പക്ഷേ ഉമ്മയുടെ വിളിയെത്തിയതോടെ സന്തോഷം ഇരട്ടിയായി. ‘ഇത് ഫിറുവിന്റെ ലൈഫാണ് മോളേ. അവന്റെ ഇഷ്ടം. മോളെ അവന് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ എനിക്കും നൂറുവട്ടം സമ്മതം. അവന്റെ പെണ്ണ് എനിക്ക് സ്വന്തം മകളാണ്.’ വിഡിയോ കോളില്‍ ഫിറുവിന്റെ ഉമ്മ ഇത് പറയുമ്പോള്‍ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. എന്തായാലും ഇതെനിക്ക് പുതിയൊരു തുടക്കമാണ്.

ജീവിതത്തില്‍ ഡോക്ടറാകണം എന്നതിനപ്പുറം വേറൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ വേദനകള്‍ക്ക് പകരമെന്നോണം പടച്ചവന്‍ തന്ന ഗിഫ്റ്റാണ് ഫിറു. ജീവിതത്തിലെ വലിയ ഗിഫ്റ്റ്. എല്ലാവരും കൂടെയുണ്ടാകണം, പ്രാര്‍ത്ഥിക്കണം. ഫാത്തിമയുടെ ഖല്‍ബില്‍ പ്രണയത്തിന്റെ നറുതേന്‍ മധുരം.

ഇന്‍ഷാ അല്ലാഹ്… ഈദിനു ശേഷം ഓഗസ്റ്റില്‍ ഞാനെന്റെ ഫിറുവിന്റെ മഹര്‍ സ്വീകരിക്കും. അവന്റെ പെണ്ണാകും.’ നാണം ഇതളിട്ട മുഖത്തോടെ പാത്തു പറഞ്ഞു.

Tags: Fathima Aslalove marriagemarriage

Related Posts

അതിദരിദ്രര്‍ക്ക് വാതില്‍പ്പടി സേവനങ്ങളുമായി ആരോഗ്യ വകുപ്പ്, പരിശോധനകളും ചികിത്സയും സൗജന്യം; സംവിധാനങ്ങളുമായി ജീവനക്കാര്‍ വീട്ടിലെത്തും
Kerala News

ആശുപത്രി പൂട്ടി ഡോക്ടറുള്‍പ്പെടെ കല്യാണത്തിന് പോയി, അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

January 26, 2026
6
വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു
Kerala News

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹം കഴിക്കാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി

July 12, 2025
5
വിവാഹവേദിയില്‍ ഗാനമേളയെച്ചൊല്ലി കൂട്ടത്തല്ല്, വധൂവരന്മാരുടെ ബന്ധുക്കള്‍ ഏറ്റുമുട്ടി!
India

അച്ഛന്റെ പേര് ‘ജോസഫ് സാമി’, മകന് ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു, വിവാദമായതോടെ അനുമതി നല്‍കി

July 6, 2025
3
നാദാപുരത്ത്  കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം
Kerala News

നാദാപുരത്ത് കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികൾ ഒഴിവാക്കും, നിർദേശം

April 26, 2025
8
‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ  ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ്  താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി
Kerala News

‘വിവാഹം തമാശയല്ല, ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ല ‘, വ്യക്തമാക്കി ഹൈക്കോടതി

March 21, 2025
7
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
8
Load More
Next Post
Supreme Court | Kerala News

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ പലിശ മുഴുവനായി എഴുതി തള്ളാനാവില്ല; പിഴപ്പലിശ ഈടാക്കിയത് തിരിച്ചു നൽകണമെന്നും സുപ്രീം കോടതി

കുട്ടികളെ പഠിപ്പിയ്ക്കും, തന്നാലാവുന്ന സഹായമൊക്കെ ചെയ്യും:  തീപ്പെട്ടി ഗണേശന്റെ മക്കളെ ഏറ്റെടുത്ത് രാഘവാ ലോറന്‍സ്

കുട്ടികളെ പഠിപ്പിയ്ക്കും, തന്നാലാവുന്ന സഹായമൊക്കെ ചെയ്യും: തീപ്പെട്ടി ഗണേശന്റെ മക്കളെ ഏറ്റെടുത്ത് രാഘവാ ലോറന്‍സ്

പഞ്ചാബില്‍ കൊവിഡിന്റെ യുകെ വകഭേദം വ്യാപിക്കുന്നു; ജനിതക പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്, യുവാക്കള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി

പഞ്ചാബില്‍ കൊവിഡിന്റെ യുകെ വകഭേദം വ്യാപിക്കുന്നു; ജനിതക പരിശോധന നടത്തിയ സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്, യുവാക്കള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

3 hours ago
7
death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

56 mins ago
7
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

4 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

18 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version