തിരുവന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് എഎസ്പിയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ പാചക തൊഴിലാളിക്ക് പരിക്കേറ്റു. എസ്പിയുടെ ഡ്രൈവര്‍ ജസ്റ്റിന്‍ ദാസ് എന്ന ഉദ്യോഗസ്ഥനും കൂട്ടരുമാണ് അമ്പതുവയസ്സുകാരനെതിരെ ക്രൂരകൃത്യം നടത്തിയത്. മണ്ടേല കോട്ടവിളയിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സില്‍വസ്റ്റര്‍ കോട്ടവിളയെ നാട്ടുകാര്‍ ഉടന്‍ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചു.
ആക്രമണത്തിന് ശേഷം ഗുണ്ടാസംഘം സ്ഥലം കാലിയാക്കി. ആഘോഷപരിപാടിയില്‍ പാചകം ചെയ്തു കൊണ്ടിരുന്ന സില്‍വസ്റ്ററെ വിളിച്ചു കൊണ്ടുപോയി ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ പ്രേദേശത്തു എത്തിച്ച ശേഷം കാറില്‍ കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കു പൊട്ടലും, ശരീരം മുഴുവന്‍ ഒടിവും ചതവുമുണ്ട്. സംഭവത്തില്‍ ആര്യനാട് പോലീസ് കേസ് എടുത്തു.