തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ക്ഷേമപ്രഖ്യാപനങ്ങളും സുസ്ഥിര വികസനവും അടങ്ങുന്നതാണ് പ്രകടന പത്രിക. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കഴിഞ്ഞ പത്രികയിലെ 600 ല്‍ 570 വാഗ്ദാനങ്ങളും നടപ്പിലാക്കിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് പുതിയ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് പ്രകടന പത്രികയെന്നും അഴിമതിരഹിത ഭരണം എല്‍ഡിഎഫിന്റെ ഏറ്റവും വലിയഭരണ നേട്ടമാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസനം കരുത്താണെന്നും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നും എ വിജയരാഘവന് വ്യക്തമാക്കി.
നാനാ മേഖലകളിലെ ആളുകളുമായി ആശയവിനിമയം നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. അഴിമതിരഹിതമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും വിജയരാഘവന് പറഞ്ഞു.
40 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍. കാര്‍ഷിക മേഖലയില്‍ 50% ശമ്പള വര്‍ദ്ധനവ്. ക്ഷേമ പെന്ഷന് ഘട്ടം ഘട്ടമായി 2500 രൂപയാക്കി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്ക് പെന്ഷന് നല്‍കും.
45 ലക്ഷം കുടുംബങ്ങള്‍ക്ക് 1 ലക്ഷം വായ്പ. അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍. ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന. തീരദേശത്തിന് 5000 കോടിയുടെ പാക്കേജ്.
പാല്, മുട്ട, പച്ചക്കറികളില്‍ സ്വയം പര്യാപ്തത, റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം,10,000 കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി,
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടും, ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാടെടുക്കും, കടലാക്രമണ ഭീഷണി മറിക്കടക്കാന്‍ പദ്ധതികള്‍ തുടങ്ങിയവയും എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്
പ്രകടന പത്രിക ചുരുക്കത്തില്‍:
- 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസന സഹായ വായ്പ നല്‍കും.
- മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടവും ഉറപ്പുവരുത്തും.
- വിപുലമായ വയോജന സങ്കേതങ്ങള്‍. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന
- ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും
- അടുത്തവര്‍ഷം ഒന്നരലക്ഷം വീട് നിര്‍മ്മിക്കും
- ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന
- 2040 വരെ വൈദ്യുതിക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പതിനായിരം കോടിരൂപയുടെ ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയുടെ പൂര്‍ത്തീകരണം.
- കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ ഡെപ്പോസിറ്റ്
- കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കും
- കേരള ബാങ്കില്‍ എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാവുന്ന ബാങ്കായി മാറ്റും
- സോഷ്യല്‍ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും
- സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ റൂളുണ്ടാക്കും, നിയമനം പിഎസ്സിക്ക് വിടും
- പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷം തോറും പുറത്തിറക്കും
- ബദല്‍ നയങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയാവും
Discussion about this post