40 ലക്ഷം തൊഴില്‍, ക്ഷേമ പെന്‍ഷന്‍ 2500, വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍, 2040 വരെ ക്ഷാമമില്ലാതെ വൈദ്യുതി: ജനപ്രിയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വരുന്ന 5 വര്‍ഷത്തേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ക്ഷേമപ്രഖ്യാപനങ്ങളും സുസ്ഥിര വികസനവും അടങ്ങുന്നതാണ് പ്രകടന പത്രിക. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 900 നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. കഴിഞ്ഞ പത്രികയിലെ 600 ല്‍ 570 വാഗ്ദാനങ്ങളും നടപ്പിലാക്കിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് പുതിയ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് പ്രകടന പത്രികയെന്നും അഴിമതിരഹിത ഭരണം എല്‍ഡിഎഫിന്റെ ഏറ്റവും വലിയഭരണ നേട്ടമാണെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസനം കരുത്താണെന്നും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
നാനാ മേഖലകളിലെ ആളുകളുമായി ആശയവിനിമയം നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. അഴിമതിരഹിതമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും വിജയരാഘവന്‍ പറഞ്ഞു.

40 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍. കാര്‍ഷിക മേഖലയില്‍ 50% ശമ്പള വര്‍ദ്ധനവ്. ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയാക്കി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കും.

45 ലക്ഷം കുടുംബങ്ങള്‍ക്ക് 1 ലക്ഷം വായ്പ. അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍. ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന. തീരദേശത്തിന് 5000 കോടിയുടെ പാക്കേജ്.

പാല്‍, മുട്ട, പച്ചക്കറികളില്‍ സ്വയം പര്യാപ്തത, റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തില്‍ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങള്‍ക്കും പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം,10,000 കോടിയുടെ ട്രാന്‍സ്ഗില്‍ഡ് പദ്ധതി,

സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും, മതനിരപേക്ഷ നയങ്ങളില്‍ ശക്തമായ നിലപാടെടുക്കും, കടലാക്രമണ ഭീഷണി മറിക്കടക്കാന്‍ പദ്ധതികള്‍ തുടങ്ങിയവയും എല്‍ഡിഎഫ് പ്രകടന പത്രികയിലുണ്ട്

പ്രകടന പത്രിക ചുരുക്കത്തില്‍:

Exit mobile version