വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്ക് എതിരെ എൽഡിഎഫ് പരാതി നൽകി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫാണ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സുരേഷ് ഗോപിയോട് വിശദീകരണം തേടി.

സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നൽകിയിരിക്കുന്നത്.

സ്ഥാനാർഥിയുടെ അഭ്യർഥനയിൽ ആവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ല എന്ന പരാതിയും ഇതിൽ ഉൾപ്പെടുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്.

ALSO READ- ‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാർഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതായ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്നാണ് വിവരം.

Exit mobile version