ഒരു ദിവസം 100 ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ; വിളിച്ചുവരുത്തി നടത്തിയ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു; ഉടൻ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ പരസ്യവിചാരണ ടെസ്റ്റിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു.

ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.

ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ദിവസസേനെ നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയരാക്കിയത്. വിവിധ ജില്ലകളിലെ 15 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്നു. മുട്ടത്തറ ഗ്രൗണ്ടിലാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം വിചാരണ ടെസ്റ്റ് നടത്തിയത്.

ALSO READ- പതിവുതെറ്റിക്കാതെ എത്തി സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും; ക്ഷേത്രോത്സവത്തിന്റെ അന്നദാനപന്തലിൽ വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ സന്ദേശം

ഈ ഉദ്യോഗസ്ഥരെയടക്കം കഴിഞ്ഞ മൂന്ന് മാസമായി നിരീക്ഷിച്ചുവരികയായിരുന്നു. സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചാണ് 15 പേർ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്.

നിലവിൽ അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം ടെസ്റ്റുകൾ നടത്തി എന്നാണു കണ്ടെത്തൽ. ഇവരിലെ 15 മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് മുട്ടത്തറയിൽ വിളിച്ചു വരുത്തി വിചാരണ ടെസ്റ്റ് നടത്തിയത്. ഇത്രയും ടെസ്റ്റുകൾ എങ്ങനെ നടത്തിയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

Exit mobile version