പതിവുതെറ്റിക്കാതെ എത്തി സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും; ക്ഷേത്രോത്സവത്തിന്റെ അന്നദാനപന്തലിൽ വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ സന്ദേശം

വേങ്ങര: പതിവായി എത്താറുള്ള കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിന് ഇത്തവണയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയുമെത്തി. ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിനാണ് ഇരുവരും പങ്കെടുത്ത് മതസൗഹാർദ്ദത്തിന്റെ സന്ദേശം പകർന്നത്.

ഉച്ചക്ക് 11.30ഓടെ ക്ഷേത്രത്തിലെത്തിയ ഇരുവരേയും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിപി ഉണ്ണികൃഷ്ണൻ, വിപി രതീഷ്, കെവി അനിൽകുമാർ, കെവി അജീഷ്, കെപി വൈശാഖ്, സുജിത് കുട്ടൻ, വിപി മനോജ്കുമാർ, വിപി ബാലകൃഷ്ണൻ, വിപി സുരേഷ്, സിഎം ശിവദാസൻ തുടങ്ങിയവർ സ്വീകരിച്ചു.

കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് യുഎം ഹംസയും പരിപാടിയിൽ സംബന്ധിച്ചു. ഉത്സവഭാഗമായി വിവിധ ദിവസങ്ങളിൽ ചാക്യാർകൂത്ത്, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയവ നടന്നുവന്നിരുന്നു. ചടങ്ങുകൾക്ക് തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി നേതൃത്വം നൽകി.

ALSO READ- വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാന്‍ ഡ്യൂട്ടി: കൈവിരലില്‍ പഴുപ്പ് ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയും

Exit mobile version