പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അന്തിമഫലം വൈകും

puthuppally| bignewslive

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്നാല്‍ അന്തിമഫലം വരാന്‍ വൈകും. ഇവിഎം വോട്ടെണ്ണല്‍ ആരംഭിക്കാന്‍ വൈകിയതോടെയാണ് അന്തിമഫലം വരാന്‍ വൈകുന്നത്.

ബസേലിയസ് കോളേജില്‍ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്‌ട്രോങ് റൂം തുറന്നത്. ഇവിഎം വോട്ടെണ്ണല്‍ ആരംഭിക്കാന്‍ 8.45 ആയി.

ഇതോടെ സാധാരണ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പോലെ ഒമ്പത് മണിയോടെ ഏകദേശ ഫലം വരുന്ന സ്ഥിതി ഉണ്ടാകില്ല. പോസ്റ്റല്‍ സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 1600 വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്.

Exit mobile version