മോഡിയുടെ ദൈവത്തിന്റെ പേരിലെ വോട്ട് ചോദിക്കൽ; മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന് ഹർജി; കഴമ്പില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണമെന്ന ഹർജിയിൽ തീരുമാനമെടുത്ത് കോടതി.

ഹർജിക്കാരൻ നൽകിയ ഹർജിയിൽ കഴമ്പില്ലെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതി തള്ളി. ഉത്തർപ്രദേശിലെ പിലിബിത്തിൽ മോഡി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയിരുന്നത്.

ALSO READ- കോൺഗ്രസിന് തുടർതിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് ചോദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. എന്നാൽ ഹർജിയിൽ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

Exit mobile version