തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂര്‍ത്ത വസ്തു കണ്ണില്‍ കൊണ്ടു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന് പരിക്ക്. കണ്ണിനാണ് പരിക്കേറ്റത്. കൃഷ്ണകുമാര്‍ ചികിത്സ തേടി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണത്തിന്റെ തിരക്കിലാണ് കൃഷ്ണ കുമാര്‍. മുളവന ചന്തയില്‍ വച്ചാണ് കൃഷ്ണ കുമാറിന്റെ കണ്ണിന് പരിക്ക് പറ്റിയത്.

also Read:കോഴിക്കോട് ആളുമാറി വോട്ട്; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

സ്വീകരണം നല്‍കുന്നതിനിടെ കൂര്‍ത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എന്‍ ഡി എ നേതാക്കള്‍ അറിയിച്ചു. പരിക്കേറ്റ ഉടനെ കൃഷ്ണകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം പ്രചരണം തുടര്‍ന്നു.

Exit mobile version