കൊച്ചി: സംസ്ഥാനവ്യാപകമായി ഇന്ന് വ്യാപാരികളുടെ സമരം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് രാവിലെ 10 മണി മുതല്‍ 12 വരെ സമരം. കടകള്‍ തുറക്കുമെങ്കിലും കച്ചവടം നടത്താതെയാണ് സമരം നടത്തുക.
കോവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. 2 മണിക്കൂറോളം വ്യാപാരികള്‍ കടകള്‍ തുറന്നിട്ട് സമരം നടത്തും.
കോവിഡ് നിയന്ത്രണങ്ങള്‍ പ്രായോഗികമാക്കുന്നതും വഴിയോര കച്ചവടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമിതി അംഗങ്ങള്‍ എല്ലാവരും ധര്‍ണ നടത്തും.
സൂചനസമരത്തിനുശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരം രംഗത്തേക്കിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.
Discussion about this post