മുംബൈ: ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടമായതോടെ വിവാഹം തൊഴിലാക്കി പണവും സ്വര്‍ണവുമായി കടന്ന യുവതി ഒടുവില്‍ പോലീസിന്റെ വലയില്‍. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇരുപത്തിയേഴുകാരിയാണ് പോലീസിന്റെ പിടിയിലായത്.
വിജയ അമൃതെ എന്ന യുവതിയാണ് അറസ്റ്റിലായത്. ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെ മൂന്നുമാസത്തിനിടെ മൂന്ന് വിവാഹമാണ് യുവതി ചെയ്തത്. ഒരു മകനുള്ള യുവതി, ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭര്‍ത്താവിനൊപ്പം തട്ടിപ്പിനിറങ്ങിയത്.
വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയില്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതായിരുന്നു യുവതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നാഷിക് സ്വദേശിയായ യോഗേഷ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
Discussion about this post