തിരുവനന്തപുരം: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹം നാലാം ദിവസവും തുടരുന്നു.
വിഎസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുളള, എന്‍ ജയരാജ് എന്നീ യുഡിഎഫ് എംഎല്‍എമാരാണ് നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്. ഇവരെ മന്ത്രി എസി മൊയ്തീന് ഉള്‍പ്പെടെയുളളവര്‍ സന്ദര്‍ശിച്ചിരുന്നു.
പ്രതിപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. കൂടാതെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എമാരുമായി ചര്‍ച്ച തുടരുമെന്നും സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Discussion about this post