BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

24 മണിക്കൂറായി വ്യക്തിഹത്യ നേരിടുകയാണ് അതും അറയ്ക്കുന്ന ഭാഷയില്‍, ഒരു രാഷട്രീയ താല്‍പര്യവുമില്ല, അജണ്ടയുമില്ല, അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ അയ്യപ്പദാസ്

Akshaya by Akshaya
April 29, 2020
in Kerala News
0
24 മണിക്കൂറായി വ്യക്തിഹത്യ നേരിടുകയാണ് അതും അറയ്ക്കുന്ന ഭാഷയില്‍,  ഒരു രാഷട്രീയ താല്‍പര്യവുമില്ല,  അജണ്ടയുമില്ല, അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ അയ്യപ്പദാസ്
979
SHARES
561
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകനായ അയ്യപ്പദാസിനെതിരെ കഴിഞ്ഞദിവസം വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നത്. കോട്ടയത്തെ കൊവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു രൂക്ഷവിമര്‍ശനം.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

സംഭവത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് അയ്യപ്പദാസ് നടത്തിയതെന്നായിരുന്നു വിമര്‍ശകരുടെ ഭാഗത്തുനിന്നും ഉയര്‍ന്ന ആരോപണം. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അയ്യപ്പദാസ്. മാധ്യമ പ്രവര്‍ത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയില്‍ മുന്നില്‍ വരുന്ന സാഹചര്യത്തെ സമീപിക്കുന്നത് വാര്‍ത്തയുടെ കണ്ണില്‍ മാത്രം. അതിനര്‍ഥം പാളിച്ചകള്‍ ഇല്ലെന്നല്ലെന്നും വിമര്‍ശനങ്ങള്‍ക്ക് അതീതനുമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകിട്ട് 7.40നാണ് ആ വാര്‍ത്ത ഡെസ്‌കില്‍ വരുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികളെ വിളിച്ചു. അവരിത് പറയുന്നു. ആ ബുള്ളറ്റിന്‍ കഴിഞ്ഞ് കൗണ്ടര്‍ പോയിന്റിനായി ഞാന്‍ എത്തുന്നു. ഇങ്ങനെയൊരു വാര്‍ത്തയിരിക്കെ അതിലേക്ക് പോകാം ആദ്യം എന്ന് തീരുമാനിച്ചു. റിപ്പോര്‍ട്ടറെ വിളിച്ചു.

ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നതാണല്ലോ പ്രശ്‌നം. ഈ രോഗികളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമോ? വിളിച്ചു നോക്കുന്നു. മുന്‍വിധിയോടെ കണ്ടവരോട് പറയട്ടെ. ആ ഫോണ്‍ കോള്‍ ഒരുപക്ഷെ ഒരു സഹായമായെങ്കിലോ എന്ന ഒറ്റ തോന്നലിലാണ് വിളിച്ചത്. ആ വ്യക്തിയുടെ പേര് ചോദിച്ചില്ല. വീട്ടില്‍ ആരൊക്കെ എന്നടക്കം ഒരു സ്വകാര്യ വിവരവും ചോദിച്ചില്ല.

അദ്ദേഹത്തിന് പരാതിയില്ല. എന്തേ പരാതിയില്ല എന്ന് ചോദിച്ചില്ല. ക്വാറന്റീന്‍ ലംഘിച്ച വ്യക്തിയെന്നറിഞ്ഞിട്ടും അത്തരം ഒരു ചോദ്യത്തിനും തുനിഞ്ഞില്ല. അദ്ദേഹത്തിന് പരാതിയില്ല എന്നതിനെയാണല്ലോ മറുപടിയില്‍ ആങ്കര്‍ തേഞ്ഞൊട്ടിയെന്നൊക്കെ ആക്ഷേപിച്ചത്. ഒരു പ്രശ്‌നവുമില്ല സര്‍. രാഷ്ട്രീയം വച്ച് വിളിച്ചതല്ല. പ്രത്യേകതരം മറുപടി ആഗ്രഹിച്ചുമില്ല. ഇതിലെവിടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടത്? ആ വ്യക്തിക്ക് സഹായകമാവുന്ന ഒരു ഇടപെടല്‍ ആയാലോ എന്ന തോന്നല്‍ മാത്രം. ആവര്‍ത്തിക്കുന്നുവെന്ന് അയ്യപ്പദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

അയ്യപ്പദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമ പ്രവര്‍ത്തകനാണ്. കൃത്യമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം വേറെ ജോലി വേറെ. ജോലിയില്‍ മുന്നില്‍ വരുന്ന സാഹചര്യത്തെ സമീപിക്കുന്നത് വാര്‍ത്തയുടെ കണ്ണില്‍ മാത്രം. അതിനര്‍ഥം പാളിച്ചകള്‍ ഇല്ലെന്നല്ല. വിമര്‍ശനങ്ങള്‍ക്ക് അതീതനുമല്ല. ആമുഖമായി ഇത്ര.

ഒറ്റ രാത്രികൊണ്ട് കോവിഡിനെക്കാള്‍ വലിയ ഭീഷണിയാണ് ഞാനെന്ന പ്രചാരണമാണ് നടന്നത്. മുന്‍വിധിയോടെ സമീപിച്ചവരോടും രാഷ്ട്രീയം ആരോപിച്ചവരോടും വിദ്വേഷ ക്യാംപെയ്ന്‍ നടത്തിയവരോടും അല്ല പറയുന്നത്. നാട്ടിലും വിദേശത്തുമിരുന്ന് മാധ്യമ പ്രവര്‍ത്തനം പഠിപ്പിക്കാനും അവഹേളിക്കാനും ശ്രമിച്ച ചില മാധ്യമശ്രേഷ്ഠരോടും അല്ല. എന്നെ അറിയുന്ന പിന്തുണയ്ക്കുന്ന ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും തെറ്റിദ്ധരിച്ചു പോയിട്ടുണ്ടെങ്കില്‍ അവരോട് മാത്രം.

ഇന്നലെ വൈകിട്ട് 7.40നാണ് ആ വാര്‍ത്ത ഡെസ്‌കില്‍ വരുന്നത്. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയില്ല. അപ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികളെ വിളിച്ചു. അവരിത് പറയുന്നു. ആ ബുള്ളറ്റിന്‍ കഴിഞ്ഞ് counter point നായി ഞാന്‍ എത്തുന്നു. ഇങ്ങനെയൊരു വാര്‍ത്തയിരിക്കെ അതിലേക്ക് പോകാം ആദ്യം എന്ന് തീരുമാനിച്ചു. റിപ്പോര്‍ട്ടറെ വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റിയില്ല എന്നതാണല്ലോ പ്രശ്‌നം. ഈ രോഗികളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമോ? വിളിച്ചു നോക്കുന്നു. മുന്‍വിധിയോടെ കണ്ടവരോട് പറയട്ടെ. ആ ഫോണ്‍ കോള്‍ ഒരുപക്ഷെ ഒരു സഹായമായെങ്കിലോ എന്ന ഒറ്റ തോന്നലിലാണ് വിളിച്ചത്. ആ വ്യക്തിയുടെ പേര് ചോദിച്ചില്ല. വീട്ടില്‍ ആരൊക്കെ എന്ന ടക്കം ഒരു സ്വകാര്യ വിവരവും ചോദിച്ചില്ല. അദ്ദേഹത്തിന് പരാതിയില്ല. എന്തേ പരാതിയില്ല എന്ന് ചോദിച്ചില്ല. ക്വാറന്റീന്‍ ലംഘിച്ച വ്യക്തിയെന്നറിഞ്ഞിട്ടും അത്തരം ഒരു ചോദ്യത്തിനും തുനിഞ്ഞില്ല. അദ്ദേഹത്തിന് പരാതിയില്ല എന്നതിനെയാണല്ലോ മറുപടിയില്‍ ആങ്കര്‍ തേഞ്ഞൊട്ടിയെന്നൊക്കെ ആക്ഷേപിച്ചത്. ഒരു പ്രശ്‌നവുമില്ല സര്‍. രാഷ്ട്രീയം വച്ച് വിളിച്ചതല്ല. പ്രത്യേകതരം മറുപടി ആഗ്രഹിച്ചുമില്ല. ഇതിലെവിടെയാണ് സ്വകാര്യത ലംഘിക്കപ്പെട്ടത്? ആ വ്യക്തിക്ക് സഹായകമാവുന്ന ഒരു ഇടപെടല്‍ ആയാലോ എന്ന തോന്നല്‍ മാത്രം. ആവര്‍ത്തിക്കുന്നു.

എവിടെ നിന്ന് കിട്ടി കോവിഡ് രോഗിയുടെ ഫോണ്‍ നമ്പര്‍ എന്ന ആക്രോശം

പറയാം. എന്തേ ഈ ചോദ്യം ആ ചെങ്ങളത്തെ രോഗികളെ വിളിച്ചപ്പോള്‍ ഉണ്ടായില്ല.? കാസര്‍കോട്ടെ ഒരാളെ വിളിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായില്ല? സാഹചര്യമാണ് അതിനനുസരിച്ച ഇടപെടല്‍ ആവശ്യപ്പെടുന്നത്. 400 ലേറെ രോഗികളുണ്ടായില്ലേ കേരളത്തില്‍? വേറെ എത്രപേരെ വിളിച്ചു സര്‍? കുത്തിത്തിരിപ്പിന് ശ്രമിച്ചു സര്‍?

എന്താണ് ആ live chat നു ശേഷം ഞാന്‍ പറഞ്ഞത് എന്ന് ഓര്‍മിപ്പിക്കട്ടെ. ഇതവിടെ ഇപ്പോഴുള്ള ഒരു പ്രശ്‌നമാണ്. ഇതില്‍ ഒരു രാഷ്ട്രീയ പ്രതികരണവും തേടുന്നില്ല. വേണമെങ്കില്‍ ആകാമായിരുന്നു. സി പി എം, ബി ജെ പി എം പിമാര്‍ പാനലിലുണ്ട്. ചോദിച്ചില്ല. എവിടെയാണിതില്‍ രാഷ്ട്രീയം?

കോവിഡിനെക്കുറിച്ച് പഠിപ്പിക്കാന്‍ ഇറങ്ങിയവരോട്. അത്യാവശ്യമൊക്കെ മനസിലാക്കുന്നുണ്ട്. വിദേശത്ത് ഒരു തലമുറക്ക് വേണ്ടി മറ്റൊരു തലമുറയെ മരണത്തിന് വിട്ടുകൊടുക്കുന്നതിന്റെ കഥ പറഞ്ഞല്ലോ. വീടു തന്നെ ആശുപത്രിയാക്കുന്നതിനെക്കുറിച്ച് പറഞ്ഞല്ലോ. എന്തിനാണീ താരതമ്യം? നമുക്ക് അങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ ഇല്ലല്ലോ. പരിമിതരായ പുതിയ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ എന്തിന് വൈകണം? ഒരു ഫോണ്‍ കോളില്‍ നിമിഷാര്‍ധത്തിലെത്തി രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ളതല്ലേ ഇന്നാട്ടിലെ പദ്ധതി ? അതിന്റെ ട്രയല്‍ റണ്ണല്ലേ ഈ ദിവസങ്ങളില്‍ ഇവിടെ നടന്നത്? അപ്പോള്‍ എന്താണ് കോട്ടയത്തുണ്ടായത്?

പിന്നൊന്ന് അദ്ദേഹത്തിന് പരാതിയില്ല.

വേണ്ട. വൈകിയെന്ന് അദ്ദേഹത്തിന് തോന്നണ്ട. ഒട്ടും വൈകണ്ട എന്നത് നാടിന്റെ തോന്നലാണ്. അതിനേ കാത് കൊടുക്കേണ്ടു.

പിന്നെ വ്യക്തിഹത്യ.
24 മണിക്കറായി നേരിടുകയാണ്. അറയ്ക്കുന്ന ഭാഷയില്‍. ഇതല്ലേ mob lynching? നടക്കട്ടെ. ഒരു രാഷട്രീയ താല്‍പര്യവുമില്ല. അജണ്ടയുമില്ല. അതുകൊണ്ടുതന്നെ ഒരു തരി ഭയവുമില്ല. പൊതു space ലെ അപമാനിക്കല്‍ ചിലര്‍ക്ക് തൃപ്തിയും സന്തോഷവും നല്‍കിയെങ്കില്‍ പരിഭവവുമില്ല.

ഞാന്‍ അയ്യപ്പദാസ്.
മാധ്യമപ്രവര്‍ത്തകനാണ്.
സ്വന്തം ബോധ്യമാണ് കൈമുതല്‍.

Tags: ayyappadascorona virusfacebook postjournalist

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
6
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
9
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
suresh gopi|bignewslive
Kerala News

വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെ കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍, മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

November 11, 2024
26
Load More
Next Post
യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയ ‘ചികിത്സാരീതി’ പങ്കുവെച്ച് ശിവരാജ് സിങ് ചൗഹാന്‍

യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പുതിയ 'ചികിത്സാരീതി' പങ്കുവെച്ച് ശിവരാജ് സിങ് ചൗഹാന്‍

മകളുമായി കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് അച്ഛന് ദാരുണാന്ത്യം

മകളുമായി കതിര്‍മണ്ഡപത്തിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് അച്ഛന് ദാരുണാന്ത്യം

കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി രതീഷ് ദുബായിയില്‍ മരിച്ചു; യുഎഇയില്‍ ചൊവ്വാഴ്ച മാത്രം മരണപ്പെട്ടത് മൂന്ന് മലയാളികള്‍

കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി രതീഷ് ദുബായിയില്‍ മരിച്ചു; യുഎഇയില്‍ ചൊവ്വാഴ്ച മാത്രം മരണപ്പെട്ടത് മൂന്ന് മലയാളികള്‍

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

16 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

19 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

10 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version