ഭോപ്പാല്‍: കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ പുതിയ ചികിത്സാരീതി പങ്കുവെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. യോഗയും മന്ത്രങ്ങളും ഒപ്പം സംഗീതവും ഉപയോഗിക്കാമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിലവിലുള്ള ചികിത്സാരീതികള്‍ക്കൊപ്പം കൊവിഡ് -19 നെതിരെ ഇവയും പ്രയോജനപ്പെടുത്താമെന്നാണ് ചൗഹാന്റെ വാദം. ഭജനുകളും ശ്ലോകങ്ങളും ഗാനങ്ങളും ചികിത്സയില്‍ ഉള്‍പ്പെടുത്താമെന്ന് ചൗഹാന് അഭിപ്രായപ്പെട്ടു. മരണനിരക്ക് കുറയ്ക്കാന്‍ ഇത്തരത്തിലൊരു ചികിത്സാരീതി സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. പല രോഗങ്ങളും സ്നേഹത്താല്‍ സുഖപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 ന്റെ കാര്യത്തില്‍ കുഞ്ഞിനെ തൊടാന്‍ സ്വന്തം അമ്മയ്ക്ക് പോലും സാധ്യമല്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ നമ്മുടെ പാരമ്പര്യമായ ചില മൂലതത്ത്വങ്ങള്‍ പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി ഒരു കോടി ആയുര്വേദചൂര്ണപാക്കറ്റുകള് വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൗഹാന് പാരമ്പര്യത്തിലൂന്നിയുള്ള പുതിയ ചികിത്സാരീതി പരീക്ഷിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയത്.
Discussion about this post