കോട്ടയം: പൂഞ്ഞാര്‍ സിംഹം പിസി ജോര്‍ജിന്റെ കേരളാ ജനപക്ഷം എന്‍ഡിഎയിലേക്കെന്ന് സൂചന. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതൃത്വവും പിസിയും പറഞ്ഞത് ഒരേ പോയിന്റ്, അതായിരുന്നു ഈ ബന്ധത്തിന്റെ അടിത്തറ. എന്നാല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ സുപ്രധാനമായ രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ജോര്‍ജിന്റെ പാര്‍ട്ടി എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന് ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.
എന്നാല്‍ പൂഞ്ഞാറിലെ സിംഹം ബിജെപിയിലേക്കെത്തുന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതുകയാണ് മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ്. പിസി ജോര്‍ജ് എത്തുന്നതോടെ ബിജെപിക്ക് വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നും, ഇത്രേം മുട്ടന്‍ പണി ബിജെപിക്ക് കിട്ടുമെന്ന് കരുതിയില്ലെന്നും അവര്‍ പരിഹസിക്കുന്നു. ഇത് അയ്യപ്പന്റെ പണിയാണെന്നും അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്നും സുനിത പറയുന്നു.
Discussion about this post