BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ബിജെപി ചോദിക്കുന്നത്’; കുറ്റ്യാടി സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്

Abin by Abin
January 15, 2020
in Kerala News
0
‘ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ബിജെപി ചോദിക്കുന്നത്’; കുറ്റ്യാടി സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്
70
SHARES
26
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍; കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോഡി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ലെന്ന് മന്ത്രി പറഞ്ഞു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴ, വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

June 13, 2025
1
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3

ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് അവര്‍ പരസ്യമായി ചോദിക്കുന്നത്. അവരോട് പറയാന്‍ ഉള്ളത് ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നുമാണ്.

ജനങ്ങളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്;

കുറ്റ്യാടിയിലെ ബിജെപിക്കാര്‍ വിളിച്ച ബോധവത്കരണ മുദ്രാവാക്യങ്ങളില്‍ നരേന്ദ്രമോദി മുതല്‍ സാദാ അനുഭാവി വരെയുള്ളവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന മുസ്ലിംവിരുദ്ധത കത്തിക്കാളുന്നതില്‍ അത്ഭുതമില്ല. വാരിച്ചുറ്റിയ നീലപ്പുതപ്പിനകത്ത് എത്ര നേരമെന്നു വെച്ചാണ് കുറുക്കന്‍ കൂകാനുള്ള ഉള്‍പ്രേരണ ഒളിപ്പിച്ചു വയ്ക്കുക? ഒരുവശത്ത് മുസ്ലിംങ്ങളെ ആശ്വസിപ്പിക്കാനും ബോധവത്കരിക്കാനുമെന്ന പേരില്‍ ബിജെപിക്കാരുടെ ഗൃഹസന്ദര്‍ശനവും പൊതുയോഗ വിശദീകരണവും. മറുവശത്ത് ഗുജറാത്ത് ഓര്‍മ്മയില്ലേയെന്ന് അവരോട് ഭീഷണി!

ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓര്‍മ്മയില്ലേയെന്നാണ് പരസ്യമായി ചോദിക്കുന്നത്. ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ. മേല്‍പ്പറഞ്ഞ പാതകങ്ങളൊക്കെ സ്വന്തം പാര്‍ടിക്കാര്‍ നടത്തിയ ധീരകൃത്യങ്ങളായി കരുതി മനസില്‍ താലോലിക്കുകയും തക്കം കിട്ടിയാല്‍ അതൊക്കെ കേരളത്തിലും ആവര്‍ത്തിക്കാന്‍ വെമ്പി നടക്കുകയും ചെയ്യുന്ന ഇരുകാലികള്‍ നമുക്കു ചുറ്റുമുണ്ട്. നാട് കേരളമായതുകൊണ്ടും ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഘടനാശേഷിയുള്ളതുകൊണ്ടും മോഹം മനസില്‍ വെച്ചിരിക്കുന്നെന്നേയുള്ളൂ.

രാജ്യമെമ്പാടും സംഘപരിവാര്‍ ഗുണ്ടകള്‍ അത്യാവേശത്തിലാണ്. നേതാവെന്നോ അണിയെന്നോ ഭേദമില്ലാതെ എല്ലാവരും കൊലവെറിയുടെ വ്യാകരണത്തിലാണ് സംസാരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഞാനൊരു വീഡിയോ കണ്ടു. നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ ശബ്ദമുയര്‍ത്തിയാല്‍ വീട്ടില്‍ കയറി തല്ലുമെന്നും കൊന്നു കളയുമെന്നുമൊക്കെ ഒരുത്തന്‍ ഒരു കൂസലുമില്ലാതെ കാമറയെ നോക്കി ഭീഷണി മുഴക്കുന്നു. ബിജെപിയ്‌ക്കെതിരെ സംസാരിക്കാന്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച ആരുണ്ടെന്നാണ് വെല്ലുവിളി. പോലീസും പട്ടാളവുമടക്കം എല്ലാ സംവിധാനങ്ങളുമെല്ലാം തങ്ങളുടെ കൈയിലാണെന്നൊരു മുന്നറിയിപ്പും.

ഈ ഭാഷയില്‍ സംസാരിക്കുന്ന ബിജെപിയുടെ മന്ത്രിമാരെയും നാം കണ്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗിന്റെ ഭീഷണി. പൊതുമുതല്‍ നശിപ്പിച്ചവരെ ആസാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ണാടകത്തിലെയും ബിജെപി സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ചു കൊന്നുവെന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വെളിപ്പെടുത്തല്‍. ഒരു കൂട്ടക്കൊലയ്ക്ക് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണോ സംഘപരിവാറിന്റെ അനുയായികളും നേതാക്കളും രാജ്യത്തിനു നല്‍കുന്ന മുന്നറിയിപ്പ്?

ഗോവധ നിരോധന നിയമത്തിന്റെ പേരില്‍ സംഘപരിവാര്‍ ഗുണ്ടകള്‍ തെരുവില്‍ അഴിഞ്ഞാടിയതുപോലൊരു സാഹചര്യം, പൌരത്വത്തിന്റെ പേരിലും രാജ്യത്താകെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നാലാള്‍ കൂടുന്നിടത്തെല്ലാം പൌരത്വത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കും. അതിനുള്ള റിഹേഴ്‌സലാണ് പ്രസംഗങ്ങളായും മുദ്രാവാക്യങ്ങളായും പുറത്തു വരുന്നത്.

പൌരത്വബില്ലിന്റെയും പൗരത്വ രജിസ്റ്ററിന്റെയും യഥാര്‍ത്ഥ ഉന്നം ആരാണെന്ന് ഈ മുദ്രാവാക്യങ്ങളും രക്തദാഹമിരമ്പുന്ന പ്രസ്താവനകളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കി ഇന്ത്യാക്കാരനാക്കുകയൊന്നുമല്ല ലക്ഷ്യം. ഈ രാജ്യത്ത് ജീവിക്കുന്നവരെത്തന്നെയാണ് ഉന്നമിടുന്നത്.

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല. മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ജനങ്ങളെ നിരന്തരമായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധം.

Tags: fbkuttiyadithomas issac

Related Posts

‘മണി മാറ്റേഴ്‌സ്’ ഇന്നുമുതല്‍: ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം; സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാം
Kerala News

‘മണി മാറ്റേഴ്‌സ്’ ഇന്നുമുതല്‍: ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം; സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാം

September 18, 2021
20
police | bignewslive
Kerala News

ഫോട്ടോയും വീഡിയോയും സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തിലാക്കണം; പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി പോലീസ്, സദാചാര കേശവന്‍മാമന്‍ കളിക്കരുതെന്ന് പോലീസിനോട് സോഷ്യല്‍ മീഡിയ

July 10, 2021
40
POLICE | bignewslive
Kerala News

”ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ’; വൈറലായി കേരള പോലീസിന്റെ കുറിപ്പ്, കൈയ്യടി

June 17, 2021
101
pinarayi vijayan | bignewslive
Kerala News

ഭാഷ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുന്നവര്‍ അതില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രി

June 6, 2021
26
thomas issac | bignewslive
Kerala News

‘ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്’; തോമസ് ഐസക്ക്

May 24, 2021
15
ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്
Kerala News

ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്

April 30, 2021
35
Load More
Next Post
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കം; ഇത്തവണ 3600 പേര്‍ മലകയറും; 170 പേര്‍ സ്ത്രീകള്‍

അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കം; ഇത്തവണ 3600 പേര്‍ മലകയറും; 170 പേര്‍ സ്ത്രീകള്‍

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

യുക്രൈൻ വിമാനം തകർത്തത് അബദ്ധത്തിൽ; ഐഎസിനെ തകർക്കാൻ ഇന്ത്യയുമായി സഖ്യമാകാം: ഇറാൻ വിദേശകാര്യമന്ത്രി

നിര്‍ഭയ കേസിലെ പ്രതികളുടെ ദയാഹര്‍ജി തള്ളണം; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ

നിര്‍ഭയ കേസിലെ പ്രതികളുടെ ദയാഹര്‍ജി തള്ളണം; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

24 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

17 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version