കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് വ്യക്തമാക്കിയ നടന്‍ കുഞ്ചാക്കോ ബോബനെതിരെ ആര്‍എസ്എസ് – ബിജെപി അനുകൂല പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.
ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പോലീസിനു നേരെ വിരല്‍ ചൂണ്ടി വിറപ്പിച്ച മലയാളി വിദ്യാര്‍ഥി അയിഷ റെന്നയ്ക്ക് അഭിനന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തിലാണ് കമന്റുകളിടുന്നത്.


ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം പോലീസ് ക്രൂരമായി അടിച്ചമര്‍ത്തിയിരുന്നു. അതേസമയം,
അയിഷ എന്ന മലയാളി വിദ്യാര്‍ഥിനി ധീരതയോടെ പോലീസിനു നേരെ വിരല്‍ ചൂണ്ടി അരുത് എന്നു പറഞ്ഞിരുന്നുള്ളു. ഈ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.
This pointed finger ☝🏽is enough to unite all the children of INDIA 🇮🇳 ….Stay true to the Constitution…Stay as the true Daughter & Son of INDIA!!……JAI HIND…..
Posted by Kunchacko Boban on Monday, December 16, 2019
















Discussion about this post