കൊച്ചി: സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കൊച്ചിയിലാണ് സംഭവം. കോട്ടയം സ്വദേശി അമൽ മിർസ സലിമാണ് അറസ്റ്റിലായത്.
ഇൻഫോപാർക്ക് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.
ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
Discussion about this post