കോഴിക്കോട്: പ്രളയം തകര്‍ത്ത കേരളത്തെ കരകയറ്റാന്‍ ഗോള്‍ഡ് ചാലഞ്ചുമായി മുന്‍ എംപിയും സിപിഎം നേതാവുമായ പികെ ശ്രീമതി. ഫേസ്ബുക്കിലൂടെയായിരുന്നു ചാലഞ്ചിന് ആഹ്വാനം ചെയ്തത്. ഒരു ലക്ഷം രൂപയും രണ്ട് വളയും ഊരികൊടുത്താണ് പികെ ശ്രീമതി ചാലഞ്ച് മുന്‍പോട്ട് വെച്ചത്.
പ്രളയദുരിതാശ്വാസത്തിന് സഹോദരിമാര്‍ അവരുടെ ഒരു തരി പൊന്ന് നല്‍കിയിരുന്നെങ്കില്‍ എന്ന വരികളോടെയാണ് പികെ ശ്രീമതിയുടെ കുറിപ്പ് അവസാനിക്കുന്നത്. ഒരു ചെറിയ ചലഞ്ചാണെന്നും കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു . സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച് . #GoldChallenge #StandWithKerala#RebuildKeralaj
















Discussion about this post