ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വൈറലാകുന്നു. താന്‍ ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഡി അഭിമുഖത്തില്‍ വെളിപ്പെടുത്തി.
താന്‍ ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെന്ന് കരുതിയിരുന്നില്ല. ഒരു സാധാരണക്കാരന് ഒരിക്കലും ചിന്തിക്കാന്‍ സാധിക്കുന്നതല്ലല്ലോ ഇക്കാര്യം. തനിക്ക് സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാനായിരുന്നു താല്പര്യമെന്നും രാമകൃഷ്ണ മിഷന് തന്നെ ഒരുപാട് സ്വാധീനിച്ചെന്നും മോഡി പറഞ്ഞു.
താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോഡി പറയുന്നു. താന്‍ വര്‍ഷങ്ങള്‍ എടുത്ത് പരിശീലിച്ചാണ് ദേഷ്യം നിയന്ത്രിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ താന്‍ കോപപ്പെടാറില്ലെന്നും ചുറ്റുമുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയാണ് പതിവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
താന്‍ ഭയങ്കര കര്‍ക്കശക്കാരനാണെന്ന പ്രചരണം ശരിയല്ലെന്നും, എങ്കിലും ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി എംഎല്‍എ ആകുന്ന സമയത്ത് തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നുവെന്നും മോഡി വെളിപ്പെടുത്തി.
Discussion about this post