ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്‍ഡിഎ. ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരില്‍ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ബിഹാറിലെ ജനം ഈ വിശ്വാസം കാത്തുവെന്നും ബിഹാറിലെ എല്ലാ വീട്ടിലും ഇന്ന് പായസം ഉണ്ടാക്കുമെന്നും ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന് ജനം വിധിയെഴുതിയെന്നും മോദി പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും വികസനം പുതിയ തലത്തില്‍ എത്തിക്കുമെന്ന് താന്‍ ബിഹാറില്‍ വന്ന് വാഗ്ദാനം നല്‍കിയതാണ്. മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറില്‍ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും മോദി പറഞ്ഞു.
















Discussion about this post