ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം.ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു.
വൻ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം.
അതേസമയം, പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.














Discussion about this post