കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
ഒന്നാം ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ ബ്ലോക്കിൽ പത്താമത്തെ സെല്ലിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ.
സ്മാർട്ട് ഫോൺ ആണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















Discussion about this post