ബംഗളൂരു: ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി.
സ്‌നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്നാണ്
നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ ലഭിച്ചത്.
ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്‌പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയത്. ലഭിച്ച അസ്ഥികൂട ഭാഗങ്ങള്‍ മനുഷ്യന്റെതാണ് എന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു.
സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയിരുന്നു.
അവിടെ ചില പോയിന്റുകൾ രണ്ടുദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇനിയും പോയിന്റുകളില്‍ പരിശോധന ബാക്കിയുണ്ട്.














Discussion about this post