മംഗലാപുരം: കർണാടകയിലെ ധര്‍മസ്ഥലയില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളെ കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചില ദേശീയമാധ്യമങ്ങളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയായ സി എന്‍ ചിന്നയ്യ ആണ് ശുചീകരണ തൊഴിലാളി. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം കഴിഞ്ഞ ദിവസം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. തെറ്റായ പരാതിയും തെളിവുകളും സമര്‍പ്പിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് കഴിഞ്ഞദിവസംവരെ സാക്ഷിയെന്ന പരിരക്ഷ നല്‍കുകയും ചെയ്തിരുന്നു. മുഖംമറച്ച് വ്യക്തിത്വം വെളിപ്പെടുത്താതെയാണ് അന്വേഷണസംഘം തെളിവെടുപ്പിനടക്കം എത്തിച്ചിരുന്നത്.















Discussion about this post