ന്യൂഡല്‍ഹി: ഡൽഹിയിൽ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ഡല്‍ഹി സര്‍വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിയുമായ സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് നദിയിൽ കണ്ടെത്തിയത്.
19 വയസ്സായിരുന്നു. പെൺകുട്ടിയെ കാണാതായി ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ച വൈകീട്ട് മൃതദേഹം യമുന നദിയിൽ കണ്ടെത്തിയത്. ജൂലൈ ഏഴിനായിരുന്നു സ്നേഹയെ കാണാതായത്.
സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
സ്‌നേഹ ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. സ്നേഹയുടെ കൈയക്ഷരത്തിലുള്ള ഒരു കുറിപ്പ് ലഭിച്ചതാണ് ഈ സൂചനകള്‍ നല്‍കുന്നത്. താന്‍ ഒരു പരാജയമാണെന്നും ഭാരമാണെന്നും തോന്നുന്നുവെന്നും ജീവിതം അസഹനീയമായി തുടങ്ങിയെന്നും പറയുന്നതാണ് കുറിപ്പ്.















Discussion about this post