മുംബൈ: പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു. അപകടത്തിൽ ആറുപേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്. 20ലധികം വിനോദസഞ്ചാരികൾ ഒഴുക്കിൽ പെട്ടെന്നാണ് സൂചന. ഇതിൽ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമായ കുണ്ട്മലയിലാണ് അപകടം നടന്നത്.
സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.















Discussion about this post