ന്യൂഡല്‍ഹി:’ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിൻ്റെ ആക്രമണം.പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.
കര, വ്യോമസേനകള്‍ സംയുക്തമായിട്ടായിരുന്നു ആക്രമണം. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനു 16–ാം ദിവസമാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയത്.
പുലര്‍ച്ചെ 1. 28 ന് ഇന്ത്യന്‍ സൈന്യം ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ കരസേന എഡിജി പിഐയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിൽ പോസ്റ്റ് ഇട്ടിരുന്നു.
ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു ഇന്ത്യന്‍ ആക്രമണം. ബാലാക്കോട്ടിലെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് പുലർച്ചെ 2.45 നും 4.05നും ഇടയിലായിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂർ അർധരാത്രിക്കു ശേഷമാണ്.















Discussion about this post