ന്യൂഡല്‍ഹി: ഇന്ത്യ – ചൈന ആഭ്യന്തര സുരക്ഷാ സഹകരണ ഉടമ്പടി തിങ്കളാഴ്ച്ച ഒപ്പ് വെയ്ക്കും. ആദ്യമായാണ് ചൈനയും ഇന്ത്യയും ഇത്തരത്തിലൊരു ഉടമ്പടി ഒപ്പ് വെക്കുന്നത്.
ചൈനീസ് പൊതുസുരക്ഷാ വകുപ്പ് മന്ത്രി സാഒ കേസി ഒക്ടോബര്‍ 22 ന് ഇന്ത്യ സന്ദര്‍ശിക്കും. രാജ് നാഥ് സിങ്ങുമായി നടത്തുന്ന ചര്‍ച്ചയിലാവും ഉടമ്പടിയുടെ മറ്റ് വിശദാംങ്ങള്‍ വ്യക്തമാക്കുക.
ഇന്റലിജന്‍സ് ഷെയറിങ്ങ്, എക്സ്ചേഞ്ച് പ്രോഗ്രാം , ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, മറ്റ് മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാവും ഉടമ്പടി നടപ്പിലാക്കുക. ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ദൊവൈലുമായും ചൈനീസ് മന്ത്രി ചര്‍ച്ചകള്‍ നടത്തും.
Discussion about this post