ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. മാർച്ച് 19ന് ഡൽഹിയിലെ ഗോവിന്ദപുരിയിൽ നിന്നായിരുന്നു കാർ മോഷണം പോയത്.
ബഡ്കൽ സ്വദേശികളായ ഷാഹിദ്, ശിവങ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 19ന് വാഹനം സർവിസിനായി കൊണ്ടുപോകുമ്പോഴായിരുന്നു ഇവർ മോഷ്ടിച്ചത്. തുടർന്ന് ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതികൾ മോഷ്ടിച്ച എസ്യുവി കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയാണ് പ്രതികൾ വാഹനം ബട്കലിലേക്ക് കൊണ്ടുപോയത്. തുടർന്ന് വാഹനം വാരണാസിയിൽ എത്തിക്കുകയായിരുന്നു. വാഹനം നാഗാലാന്റിലേക്ക് അയക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നെന്ന് പോലീസ് അറിയിച്ചു.
Discussion about this post