ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ജനുവരി 22 ന് ഉച്ചക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ദിന ചടങ്ങ്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു.
ഇനുവരി 22ന് എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. അതേസമയം, ദീപാവലി പോലെ പ്രതിഷ്ഠാ ദിന ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
അതിനാല്‍ പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടി. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post