ഗാന്ധിനഗർ: വിവാഹദിനത്തിൽ കുതിരപ്പുറത്ത് കയറി വധുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചതിന് ദളിത് യുവാവിന് മർദ്ദനം. മുന്നോക്ക സമുദായത്തിൽപ്പെട്ടവരാണ് യുവാവിനെ മർദ്ദിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രദേശത്തെ താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്.
വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്തേറി വരികയായിരുന്നു യുവാവിനെ താക്കൂർ സമുദായത്തിൽ പെട്ടയാൾ ബൈക്കിലെത്തി തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ഇയാൾക്ക് പിന്നാലെ മൂന്നുപേർ കൂടിയെത്തി, ഇവരും യുവാവിനെ മർദിച്ചു. ഗ്രാമത്തിലെ നിയമങ്ങൾ മനസ്സിലാക്കണമെന്നും അനുവാദം ചോദിച്ചില്ലെന്നുമൊക്കെ ആരോപിച്ചായിരുന്നു മർദ്ദനം. പിന്നീട് വരനെ കുതിരപ്പുറത്ത് നിന്നിറക്കിയാണ് അക്രമികൾ പിരിഞ്ഞ് പോയത്.
ALSO READ- പൊലീസ് ഉദ്യോഗസ്ഥന് വീട്ടില്‍ മരിച്ച നിലയില്‍, സംഭവം കൊല്ലത്ത്
‘വരനായ യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരി സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പോലീസ് ശക്തമായ നടപടി കൈക്കൊണ്ടിട്ടില്ല.
നാലുപേർക്കെതിരെ കേസെടുത്തെങ്കിലും എസ് സി എസ് ടി ആക്ട് ചുമത്താതെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുകയാണ് പോലീസെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Discussion about this post