ലഖ്നൗ: മദ്യലഹരിയില്‍ സ്കൂളിലേക്ക് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാക്കിയിരുന്നു. തുടര്‍ന്ന് ശിവപ്രസാദ് എന്ന ആളെ സംഭവമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടാലിയുമായിട്ടാണ് അയാള്‍ സ്കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ഇയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിക്കുന്നതിന് ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. കോടാലി കൊണ്ട് ഇയാള്‍ സ്കൂള്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാപ്പ് വെട്ടി പൊളിക്കുന്നതും വീഡിയോയില്‍ കാണാം.
അയാള്‍ക്ക് അരികിലേക്ക് നടന്നുചെന്ന ഒരു സ്കൂള്‍ ജീവനക്കാരനെ ഇയാള്‍ കോടാലി ഉയര്‍ത്തിക്കൊണ്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്ന് നിലവിളിക്കുന്നതിന്റെ ശബ്ദവും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
#Barabanki – कुल्हाड़ी लेकर विद्यालय में पहुंचा सिरफिरा
शिक्षकों और बच्चों पर कुल्हाड़ी से किया हमला
हमले का वीडियो सोशल मीडिया पर #Viral
दहशत की वजह से स्कूल नहीं जा रहे बच्चे
प्रधानाध्यापक ने थाने में दर्ज कराया मुकदमा
फरार आरोपी की तलाश में जुटी स्थानीय पुलिस
प्राथमिक… pic.twitter.com/7JVXPBuc6j
— abhishek tyagi (@abhishek03tyagi) August 3, 2023
സംഭവത്തിന് ശേഷം കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ഭയമാണെന്ന് പ്രധാന അധ്യാപകന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിയിരുന്നു. ഈ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തിയത്.
Discussion about this post