മദ്യലഹരിയില്‍ കോടാലിയുമായി സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി, പേടിച്ചുവിറച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും, നടുക്കുന്ന വീഡിയോ

ലഖ്‌നൗ: മദ്യലഹരിയില്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

also read: ‘അജുവിന്റെ ഫ്‌ളാറ്റിലെത്തി തോക്ക് ചൂണ്ടി, ഭീഷണിപ്പെടുത്തി’ താന്‍ സാക്ഷിയാണ്’; ബാലയ്‌ക്കെതിരെ മൊഴി നല്‍കി സന്തോഷ് വര്‍ക്കി

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം ദ്രുതഗതിയിലാക്കിയിരുന്നു. തുടര്‍ന്ന് ശിവപ്രസാദ് എന്ന ആളെ സംഭവമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടാലിയുമായിട്ടാണ് അയാള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. ഇയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിക്കുന്നതിന് ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. കോടാലി കൊണ്ട് ഇയാള്‍ സ്‌കൂള്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാപ്പ് വെട്ടി പൊളിക്കുന്നതും വീഡിയോയില്‍ കാണാം.

also read: ഹെല്‍മറ്റ് ഇല്ലെന്ന് എഐ ക്യാമറ കണ്ടെത്തല്‍, ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് നോട്ടീസ്, അച്ഛനെ അറസ്റ്റ് ചെയ്‌തോട്ടെ അല്ലാതെന്ത് ചെയ്യുമെന്ന് മകന്‍

അയാള്‍ക്ക് അരികിലേക്ക് നടന്നുചെന്ന ഒരു സ്‌കൂള്‍ ജീവനക്കാരനെ ഇയാള്‍ കോടാലി ഉയര്‍ത്തിക്കൊണ്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്ന് നിലവിളിക്കുന്നതിന്റെ ശബ്ദവും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

സംഭവത്തിന് ശേഷം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഭയമാണെന്ന് പ്രധാന അധ്യാപകന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിയിരുന്നു. ഈ പരാതിയില്‍ കേസെടുത്താണ് പോലീസ് അന്വേഷണം നടത്തിയത്.

Exit mobile version