വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂന്നര പവന്റെ സ്വര്‍ണ്ണം കവര്‍ന്ന് രണ്ടംഗസംഘം, പരിക്കേറ്റ് ആശുപത്രിയില്‍

house wife attacked|bignewslive

മലപ്പുറം: വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച.മലപ്പുരം ജില്ലയിലെ പൊന്നാനിയിലാണ് സംഭവം. പള്ളക്കളം സ്വദേശിനി രാധയാണ് കവര്‍ച്ചയ്ക്കിരയായത്. രണ്ടുപേര്‍ അടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വീട്ടമ്മയുടെ കൈയിലും കഴുത്തിലും കാതിലും കിടന്ന മൂന്നര പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.

വീട്ടമ്മയുടെ ദേഹത്ത് ബലമായി കയറിയിരുന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. വാ മൂടി കെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. പിന്നാലെ സംഘം ഓടിരക്ഷപ്പെട്ടു.

ആക്രമണത്തില്‍ പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version